ഹത്തയിൽ സൈക്കിൾ, ഇ-സ്കൂട്ടറുകൾക്കായി പുതിയ 4 കിലോമീറ്റർ ട്രാക്കുകളുടെ നിർമ്മാണം പൂർത്തിയായതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഈ പദ്ധതിയിൽ പുതിയ ട്രാക്കുകൾക്കൊപ്പം രണ്ട് വിശ്രമകേന്ദ്രങ്ങളുടെ നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്, ഹത്തയിലെ ട്രാക്കുകളുടെ ആകെ നീളം 50 ശതമാനം വർധിപ്പിച്ച് 13.5 കിലോമീറ്ററായി. കൂടാതെ, പുതിയ ട്രാക്കുകളോട് ചേർന്ന് 2.2 കിലോമീറ്റർ വാക്കിംഗ് ട്രാക്ക് ആർടിഎ പൂർത്തിയാക്കിയിട്ടുണ്ട്.
പുതിയ സൈക്ലിംഗ് ട്രാക്ക് ഹത്ത കമ്മ്യൂണിറ്റി സെൻ്ററിൻ്റെ മുറ്റത്ത് ആരംഭിച്ച് ലീം തടാകത്തിൽ നിലവിലുള്ള കാൽനട പാലത്തിലൂടെ കടന്നുപോയി വാദി ഹത്ത പാർക്കിലെ നിലവിലുള്ള ട്രാക്കുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
#RTA has completed the construction of dedicated and shared tracks for bicycles and e-scooters extending 4.5 km in Hatta, in addition to two rest areas along the new tracks, increasing the total length of tracks in Hatta by 50% to 13.5 km. Additionally, RTA has completed a 2.2 km… pic.twitter.com/ABDIkVDThK
— RTA (@rta_dubai) July 16, 2024