അജ്മാൻ എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആവശ്യമായ പെർമിറ്റ് നേടാതെ മാലിന്യം കൊണ്ടുപോയ രണ്ട് കമ്പനിൾക്കെതിരെ നടപടിയെടുത്തതായി അജ്മാൻ മുനിസിപ്പാലിറ്റി സോഷ്യൽ മീഡിയയിൽ അറിയിച്ചു.
ഒന്നിലധികം തവണ ലംഘനം ആവർത്തിച്ചതിന് ഓരോ കമ്പനിക്കും 10,000 ദിർഹം പിഴ ചുമത്തിയതായും മുനിസിപ്പാലിറ്റി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അറിയിച്ചു.രണ്ട് കമ്പനികളിലേയുമായി മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലും അതിൻ്റെ സുസ്ഥിരതയും സംരക്ഷണവും ഉറപ്പാക്കാൻ സംഘടിത മാർഗങ്ങളിലൂടെ മാലിന്യം നിക്ഷേപിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.