5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ഷാർജയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ 63-കാരനിൽ നിന്നും 16 കിലോഗ്രാം ഭാരമുള്ള ട്യൂമർ നീക്കം ചെയ്തു. തണ്ണിമത്തൻ പോലെ വലിപ്പമുള്ള 16 കിലോഗ്രാം ഭാരമുള്ള മുഴയാണ് ഡോക്ടർമാർ വേർതിരിച്ചെടുത്തത്.
എട്ട് വർഷമായി, 63-കാരനായ ഒരു രോഗി വയറുവേദനയോടെയാണ് ജീവിച്ചിരുന്നത്, പിന്നീട് വയറ് വികസിക്കാൻ തുടങ്ങി. പിന്നീട് അത് ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കാനും , ട്യൂമർ ആണെന്ന് കണ്ടെത്തുകയും ചെയ്തു. നടക്കാനും ഇരിക്കാനും കിടക്കയിൽ തിരിയാനും പോലും ഇദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു.
ശസ്ത്രക്രിയയ്ക്ക് വിധേയനാകാൻ അദ്ദേഹം ആദ്യം ഭയപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ ആറ് മാസമായി രോഗലക്ഷണങ്ങൾ തീവ്രമാകാൻ തുടങ്ങിയപ്പോൾ ട്യൂമർ നീക്കം ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.




