ദുബായിൽ 2024 ൻ്റെ ആദ്യ പകുതിയിൽ പരസ്യത്തിൻ്റെ ചട്ടങ്ങളും നിബന്ധനകളും വ്യവസ്ഥകളും പാലിക്കാത്തതിന് 256 പ്രോപ്പർട്ടി ബ്രോക്കർമാർക്ക് പിഴ ചുമത്തിയതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് ഇന്ന് ബുധനാഴ്ച അറിയിച്ചു.
നിയമങ്ങൾ പാലിക്കാത്തതിന് 1,200-ലധികം നിയമപരമായ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2024-ൻ്റെ ആദ്യ പകുതിയിൽ, ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് ഇൻസ്പെക്ടർമാർ അനുബന്ധ പരസ്യങ്ങളിൽ 450 ഫീൽഡ് പരിശോധനകളും 1,530 പരിശോധനകളും നടത്തിയിരുന്നു.