ട്രാഫിക് അവബോധം വർദ്ധിപ്പിക്കാനും യാത്രക്കാരെ സന്തോഷിപ്പിക്കാനും അബുദാബി പോലീസ് ഒരു സ്മാർട്ട് റോബോട്ട് പുറത്തിറക്കി.
അബുദാബി പോലീസിൻ്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾ, ട്രാഫിക് ബോധവൽക്കരണ മേഖലകളിലെ ഉപയോഗത്തിനായാണ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സാങ്കേതികവിദ്യകൾക്കൊപ്പമുള്ള സ്മാർട്ട് റോബോട്ട് പുറത്തിറക്കിയിരിക്കുന്നത്. ട്രാഫിക് അവബോധം വളർത്തുന്നതിനും പൊതുജനങ്ങളുമായി ഇടപഴകുന്നതിനുമായാണ് സ്മാർട്ട് റോബോട്ടിനെ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.
ഡയറക്ടറേറ്റിലെ ദേശീയ കേഡറുകളുടെ മേൽനോട്ടത്തിലാണ് പുതിയ റോബോട്ട് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്നും അവബോധം വളർത്തുന്നതിനും പൊതുജനങ്ങളുമായി സംവദിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതായി ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസിലെ സ്മാർട്ട് ട്രാഫിക് റോബോട്ട് പ്രോജക്ട് ഡയറക്ടർ മേജർ അഹമ്മദ് അബ്ദുല്ല അൽ-മഹൈരി പറഞ്ഞു. വിവിധ ഇവൻ്റുകൾ, എക്സിബിഷനുകൾ, ഡ്രൈവർമാർ, റോഡ് ഉപയോക്താക്കൾ, കാൽനടയാത്രക്കാർ എന്നിവരെ ട്രാഫിക് സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുമായി ബോധവൽക്കരിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.