ഓഗസ്റ്റ് 10 മുതൽ കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിക്കും.
കോയമ്പത്തൂരിനും അബുദാബിക്കുമിടയിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് വിമാനസർവീസുകൾ നടത്താനാണ് എയർലൈൻ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. കോയമ്പത്തൂരിൽ നിന്നുള്ള ഇൻഡിഗോയുടെ ആദ്യ അന്താരാഷ്ട്ര സർവീസ് കൂടിയാണിത്.
ഇൻഡിഗോ വെബ്സൈറ്റിൻ്റെ ബുക്കിംഗ് പേജ് അനുസരിച്ച്, അബുദാബിയിൽ നിന്ന് കോയമ്പത്തൂരിലേക്കുള്ള വിമാനം (6E 1498) അബുദബിയിൽ നിന്ന് 00.40 മണിക്ക് പുറപ്പെട്ട് 06.25 മണിക്ക് കോയമ്പത്തൂരിലെത്തും.