ഉമ്മുൽ ഖുവൈൻ എമിറേറ്റിൽ അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ റാഷിദ് അൽ മുഅല്ല അമീരി ഉത്തരവ് പുറപ്പെടുവിച്ചു.അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഉമ്മുൽ ഖുവൈൻ മുനിസിപ്പാലിറ്റി ഡിപ്പാർട്ട്‌മെൻ്റ് പിടികൂടി നിയുക്ത തൊഴുത്തിൽ അടയ്ക്കുമെന്ന് 2024 ലെ 9-ാം നമ്പർ ഡിക്രി വ്യവസ്ഥ ചെയ്യുന്നുണ്ട്.
ഉടമസ്ഥനില്ലാതെ നടക്കുന്നവയെ അലഞ്ഞുതിരിയുന്ന മൃഗമായി കണക്കാക്കുന്നു, മൂന്ന് ദിവസത്തിനകം മൃഗത്തിൻ്റെ സൂക്ഷിപ്പുകാരോ ഉടമയോ അതിനെ വീണ്ടെടുക്കാൻ അപേക്ഷ സമർപ്പിച്ചില്ലെങ്കിൽ, അത് കണ്ടുകെട്ടാൻ മുനിസിപ്പാലിറ്റി വകുപ്പിന് അവകാശമുണ്ടായിരിക്കും.
അലഞ്ഞുതിരിയുന്ന മൃഗങ്ങളെ ഉചിതമെന്ന് തോന്നുന്ന രീതിയിൽ നിർമാർജനം ചെയ്യാനും മുനിസിപ്പാലിറ്റി വകുപ്പിന് അധികാരമുണ്ടാകും.




