Search
Close this search box.

ഉമ്മുൽ ഖുവൈൻ മരുഭൂമിയിൽ 10 കിലോയിലധികം മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേർ അറസ്റ്റിൽ

Two persons were arrested for hiding more than 10 kg of drugs from Ummul Quwain desert

ഉമ്മുൽ ഖുവൈൻ മരുഭൂമിയിൽ 10 കിലോയിലധികം മയക്കുമരുന്ന് ഒളിപ്പിച്ച രണ്ട് പേർ അറസ്റ്റിലായി.

മയക്കുമരുന്നുകൾക്കെതിരായ അന്വേഷണത്തിൽ 10 കിലോയിലധികം വരുന്ന മയക്കുമരുന്ന് പ്രതികൾ വിദൂരമായ മരുഭൂമിയിൽ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. ഉമ്മുൽ ഖുവൈൻ പോലീസ് ജനറൽ കമാൻഡിൻ്റെ അധികാരപരിധിയിലുള്ള മരുഭൂമിയിൽ രണ്ട് വ്യക്തികൾ മയക്കുമരുന്ന് കടത്തി ഒളിപ്പിച്ചതായി സംശയിക്കുന്നുവെന്ന് ദുബായ് പോലീസിലെ നാർക്കോട്ടിക് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് നൽകിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്.

പിന്നീട് ആഭ്യന്തര മന്ത്രാലയത്തിൻ്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ്സ് കൺട്രോളുമായി സഹകരിച്ച് തിരച്ചിലിനും അന്വേഷണത്തിനും ഒരു സംയുക്ത സംഘം രൂപീകരിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതികളെ തിരിച്ചറിയുകയും ചെയ്തു.

സമൂഹത്തിലെ അംഗങ്ങളോട് ജാഗ്രത പാലിക്കാനും മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികാരികളെ അറിയിക്കാനും പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്തലിൽ ഏർപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനും നിയമപാലകരെ സഹായിക്കാൻ കഴിയുന്ന വിലപ്പെട്ട വിവരങ്ങൾ നൽകാൻ ആളുകൾക്ക് Muqadid സേവനം (80044) അല്ലെങ്കിൽ mukafeh@moi.gov ഇമെയിൽ ഉപയോഗിക്കാവുന്നതാണ്.

 

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!