പൊതുജനാരോഗ്യത്തെയും സുരക്ഷയെയും ബാധിച്ച നിരവധി നിയമലംഘനങ്ങളെ തുടർന്ന് അബുദാബിയിലെ ഇൻഡസ്ട്രിയൽ ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാ സ്നാക്ക് റെസ്റ്റോറൻ്റും ദർബാർ എക്സ്പ്രസ് റെസ്റ്റോറൻ്റുമാണ് അബുദാബി അഗ്രികൾച്ചർ & ഫുഡ് സേഫ്റ്റി അതോറിറ്റി അടച്ചുപൂട്ടിച്ചത്.
ഈ റെസ്റ്റോറൻ്റുകളിൽ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷ്യവസ്തുക്കൾ തുടർച്ചയായി വിളമ്പുന്നതും, ഭക്ഷണം നൽകുമ്പോൾ താപനില നിയന്ത്രണം ഉണ്ടാകാതിരുന്നതായും കണ്ടെത്തി. തറയും പ്രതലവും വൃത്തിയായി സൂക്ഷിക്കാത്തതും, തലക്കെട്ടും കയ്യുറയും പോലുള്ള സംരക്ഷണ വസ്ത്രങ്ങൾ ധരിക്കാതെ ഭക്ഷണത്തിൽ സ്പർശിക്കുന്നതും കണ്ടെത്തി.