അബുദാബിയിൽ വേസ്റ്റ് ബിന്നുകളും ഇനി സ്മാർട്ട് ആകും. നിക്ഷേപിക്കുന്ന മാലിന്യത്തിൻ്റെ അളവും തരവും തിരിച്ചറിയുന്ന അത്യാധുനിക സ്മാർട്ട് ബിന്നുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച് അബുദാബിയിലെ മാലിന്യ നിർമ്മാർജന വകുപ്പായ തദ് വീർ ഗ്രൂപ്പ്.
സെൻസറുകളും അത്യാധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് പ്രാദേശികമായി നിർമിച്ചതാണ് ഈ സ്മാർട്ട് ബിന്നുകൾ.ബിന്നുകൾ നൽകുന്ന ഡേറ്റ വിശകലനം ചെയ്ത് തദ് വീറിന് ഓരോ സ്ഥലത്തും നിറഞ്ഞുകവിഞ്ഞ മാലി ന്യപ്പെട്ടികൾ എളുപ്പത്തിൽ തിരിച്ചറിയാനും ഇവയിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ വേർതിരിച്ചറിയാ നും ഇവ നീക്കം ചെയ്യാനും സാധിക്കും.






