ഇന്ന് ജൂലൈ 19 വെള്ളിയാഴ്ചയുണ്ടായ വലിയ തോതിലുള്ള മൈക്രോസോഫ്റ്റ് സാങ്കേതിക തകരാറുകൾക്കിടയിൽ ഹാക്കുകളോ സൈബർ ആക്രമണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ നിവാസികൾക്ക് ഉറപ്പുനൽകി.
സാങ്കേതിക തകരാർ ദുബായിലെ സർക്കാർ സേവനങ്ങളെ ബാധിക്കാതിരിക്കാൻ വേഗത്തിൽ പ്രവർത്തിച്ചുവെന്നും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെൻ്റർ (DESC) പറഞ്ഞു. എന്നിരുന്നാലും എപ്പോഴും സോഫ്റ്റ്വെയർ അപ്ഡേറ്റുകളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഈ .വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങൾ പിന്തുടരാനും കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ദുബായ് ഇലക്ട്രോണിക് സെക്യൂരിറ്റി സെൻ്റർ (DESC) അഭ്യർത്ഥിച്ചിട്ടുണ്ട്.