മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്ട്രൈക്ക് നിശ്ചലമായതോടെ നെടുമ്പാശേരിയിൽ നിന്നുള്ള 13 വിമാനസർവീസുകളാണ് റദ്ദാക്കിയത്. 8 വിമാനങ്ങൾ വൈകുമെന്നും അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ എക്സ‌്പ്രസിന്റെ്റെ ഒരു രാജ്യാന്തര സർവീസും ആകാശ് എയറിൻ്റെ ഒരു ആഭ്യന്തര സർവീസും വൈകുമെന്നും അറിയിപ്പുണ്ട്. ഇൻഡിഗോയുടെ മൂന്ന് ഹൈദരാബാദ് സർവീസുകളും മൂന്ന് ബെംഗളൂരു സർവീസുകളും ഇവയുടെ മടക്കയാത്രയും, എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ഒരു
ബെംഗളൂരു സർവീസുമാണ് നിലവിൽ റദ്ദാക്കിയിട്ടുള്ളത്.
ഇൻഡിഗോയുടെ മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കണ്ണൂർ, ചെന്നൈ, അഹമ്മദാബാദ് വിമാനങ്ങളും എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ദുബായ് വിമാനവും ആകാശ് എയറിന്റെ മുംബൈ വിമാനവുമാണ് നിലവിൽ വൈകിയിയിട്ടുള്ളത്.




