യുഎഇയിലെ സ്ട്രീറ്റുകളിൽ ഒത്തുകൂടി കലാപമുണ്ടാക്കിയതിന് ഒരു കൂട്ടം ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ഉടനടി അന്വേഷണത്തിന് ഉത്തരവിടുകയും പ്രതികളെ അടിയന്തര വിചാരണയ്ക്ക് വിടുകയും ചെയ്തു.
പ്രതിഷേധക്കാർ ഗതാഗതം തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കുകയും ചെയ്തതായി ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പ്രോസിക്യൂഷൻ അറിയിച്ചു.