ദുബായ് വിമാനത്താവളത്തിന്റെ ടെർമിനൽ 2വിൽ ഇന്ന് ജൂലൈ 20 ശനിയാഴ്ച രാത്രി ചെറിയ തീപിടിത്തമുണ്ടായതിനെ തുടർന്ന് ചെക്ക്-ഇൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് എയർപോർട്ട് അറിയിച്ചു.
എയർപോർട്ട് അഗ്നിശമന സേനയെത്തി ഉടൻ തന്നെ തീ നിയന്ത്രണ വിധേയമാക്കിയതായും പ്രസ്താവനയിൽ പറയുന്നു.
യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും സാഹചര്യം പരിഹരിക്കാൻ നിലവിൽ സേവന പങ്കാളികളുമായി പ്രവർത്തിക്കുകയാണെന്നും അധികൃതർ പറഞ്ഞു.