യുഎഇയുടെ പൈതൃകവും സംസ്‌കാരവും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അജ്‌മാൻ ലിവ ഈത്തപ്പഴമേള 2024 ജൂലൈ 24 മുതൽ ജൂലൈ 28 വരെ നടക്കും.
മേളയിൽ അറേബ്യൻ തേൻ സംരംഭങ്ങളുടെ ശേഖരവും പ്രദർശനവും ഇക്കുറി മേളയെ ഏറേ ശ്രദ്ധേയമാക്കും. യുഎഇ സുപ്രീം കൗൺസിൽ അംഗവും അജ്‌മാൻ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ കാർമികത്വത്തിലാണ് അജ്‌മാൻ ജറഫിലെ എമിരേറ്റ്‌സ് ഹോസ്‌പി റ്റാലിറ്റി സെന്ററിൽ പ്രദർശനം നടക്കുക. അജ്‌മാൻ വിനോദസഞ്ചാര വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിലാണ് മേള സംഘടിപ്പിക്കുന്നത്.





