യുഎഇയിൽ ഇന്ന് ജൂലൈ 21 ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും കിഴക്കോട്ടും തെക്കോട്ടും സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നതിനാൽ ഈ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജിയുടെ (NCM) അറിയിച്ചു.
ഇന്ന് ദുബായിൽ 33 ഡിഗ്രി മുതൽ 40 ഡിഗ്രി സെൽഷ്യസും അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിനും 38 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില പ്രതീക്ഷിക്കുന്നതെന്നും NCM അറിയിച്ചു. ഇന്ന് ചില സമയങ്ങളിൽ പൊടികാറ്റ് വീശാനും സാധ്യതയുണ്ട്.
ചില തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ തിങ്കളാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുള്ളതായിരിക്കും, മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ദ്വീപുകളിലും തീരപ്രദേശങ്ങളിലും ഹ്യുമിഡിറ്റി 90 ശതമാനവും ആന്തരിക മേഖലയിൽ 15 ശതമാനവും വരെ ഉയരാം.





