കോഴിക്കോട് നിന്ന് യുഎഇയിലേക്ക് ഇന്ന് പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന രണ്ട് ഫ്ലൈറ്റുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കി.. പുലർച്ചെ 4.10 ന് പുറപ്പെടേണ്ട കോഴിക്കോട് -ഷാർജ ഫ്ലൈറ്റും പുലർച്ചെ 5.35ന് പുറപ്പെടേണ്ട കോഴിക്കോട് – അബുദബി എയർ അറേബ്യ ഫ്ലൈറ്റുകളുമാണ് റദ്ദാക്കിയത്.
പുലർച്ചെ പുറപ്പെടേണ്ട ഫ്ലൈറ്റുകൾ റദ്ദാക്കിയ വിവരം എയർ അറേബ്യ യാത്രക്കാരെ അറിയിക്കുന്നത് രാവിലെ 9.30നാണ്. വിമാനം റദ്ദാക്കുന്നതിൻ്റെ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കിയില്ല. യാത്രക്കാർ ബഹളംവച്ചപ്പോൾ ക്യാപ്റ്റൻ്റെ അസൗകര്യമാണ് കാരണമെന്നാണ് അറിയിച്ചത്.