Search
Close this search box.

ബയോമെട്രിക് ‘സ്മാർട്ട് ട്രാവൽ’ സംവിധാനം ആരംഭിച്ച് അബുദാബി എയർപോർട്ട്

Abu Dhabi Airport Launches Biometric 'Smart Travel' System

അബുദാബി എയർപോർട്സും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയും ( ICP) പരസ്പരം സഹകരിച്ച് ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് സ്മാർട്ട് ട്രാവൽ പദ്ധതി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു.

ഇ-ഗേറ്റുകളിലും ബോർഡിംഗ് ഗേറ്റുകളിലും മുഖം തിരിച്ചറിയൽ പരിശോധനയും , യാത്രാ രേഖകളുടെ ആവശ്യകത ഇല്ലാതാക്കുന്ന അല്ലെങ്കിൽ യാത്രക്കാർക്ക് എയർപോർട്ട് ജീവനക്കാരുമായി നേരിട്ട് ഇടപഴകുന്ന രീതിയും ഇല്ലാതാക്കുന്ന സംവിധാനമാണിത്. വിമാനത്താവളത്തിലെ എല്ലാ സുരക്ഷാ, ഓപ്പറേഷൻ ടച്ച് പോയിൻ്റുകളിലുടനീളം ബയോമെട്രിക് ഓതൻ്റിക്കേഷൻ സംവിധാനങ്ങൾ സംയോജിപ്പിക്കുന്നതിന് മൂന്ന് ഘട്ടങ്ങളിലായി ഈ പദ്ധതി നടപ്പാക്കും.

2023 നവംബറിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായി അബുദാബി എയർപോർട്ടുകളും എത്തിഹാദ് എയർവേയ്‌സും വിമാനത്താവളത്തിലെ ഒന്നിലധികം ടച്ച് പോയിൻ്റുകളിൽ ബയോമെട്രിക് സംവിധാനം നടപ്പിലാക്കിയിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!