അബുദാബി: അബുദാബി എയർപോർട്ടുകളും ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ഐസിപി) പരസ്പരം സഹകരിച്ച് ലോകത്തിലെ ആദ്യത്തെ ബയോമെട്രിക് സ്മാർട്ട് ട്രാവൽ പദ്ധതി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. 2024 ജൂലൈ 21 ഞായറാഴ്ചയാണ് പദ്ധതി പ്രഖ്യാപിച്ചത്.
എ ഐ അധിഷ്ഠിത ഗതാഗത പരിഹാരങ്ങളിൽ വൈദഗ്ധ്യമുള്ള കമ്പനിയായ നെക്സ്റ്റ് 50 യുമായി സഹകരിച്ച് വ്യോമയാന സുരക്ഷയും വർദ്ധിപ്പിക്കാനാണ് പദ്ധതി ശ്രമിക്കുന്നതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
മുൻകൂർ രജിസ്ട്രേഷൻ്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് യാത്രക്കാർ സ്വയമേ ക്രമീകരണങ്ങൾ നടത്താൻ സാധിക്കും.