സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കൽബയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു.
കൽബ ഗേറ്റ് പദ്ധതിയുടെ ഭാഗമായി അൽ ഹെഫയ്യ തടാകവുമായി ബന്ധിപ്പിക്കുന്ന ഒരു നടപ്പാതയും, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, നാടൻ പാട്ടുകൾ എന്നിവയുൾപ്പെടെ പൈതൃകത്തിൻ്റെ എല്ലാ വശങ്ങളും പ്രദർശിപ്പിക്കുന്ന ഒരു പുതിയ മ്യൂസിയവും, ഖോർ കൽബ കോട്ടയ്ക്ക് ചുറ്റുമുള്ള പാർക്ക് എന്നിവയാണ് ഷാർജ ഭരണാധികാരി പ്രഖ്യാപിച്ചത്
തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളെ അൽ ഹെഫയ്യ തടാകവുമായി ബന്ധിപ്പിക്കുന്ന പാതയായ ‘കൽബ ഗേറ്റ്’ പദ്ധതി പൂർത്തീകരിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. അതിഥികൾ വീഴുന്നത് തടയാൻ നടപ്പാതയ്ക്ക് ചുറ്റുമായി ഒരു റെയിലിംഗ്, തൂങ്ങിക്കിടക്കുന്ന പൂന്തോട്ടങ്ങളും തടാകവും കൽബ നഗരം മുഴുവനും താഴെ നിന്ന് കാണാനാകുകയും ചെയ്യും.