ട്രക്കുകളിൽ അമിതഭാരം കയറ്റുന്നതിനെതിരെ ദുബായിൽ ബോധവത്കരണ കാമ്പയിൻ

Awareness campaign in Dubai against overloading trucks

ട്രക്കുകളിൽ അമിതഭാരം കയറ്റുന്നതിനെതിരെ ട്രാഫിക് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ച് ദുബായ് റോഡ് ഗതാഗത അതോറിറ്റി.

ഹെവി വാഹനങ്ങളുടെയും ട്രക്കുകളുടെയും വലിയ തിരക്കനുഭവപ്പെടുന്ന അൽ മക്‌തൂം ഇൻ്റർനാഷണൽ എയർപോർട്ട് റോഡ്, ദുബായ്-അൽ ഐൻ റോഡ്, എമിറേറ്റ്സ് റോഡ്, റാസൽ ഖോർ റോഡ്, മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖൈൽ റോഡ് എന്നിവിട ങ്ങളിലാണ് ദുബായ് പൊലീസിൻ്റെ ജനറൽ ഹെഡ് ക്വാട്ടേഴ്‌സുമായി സഹകരിച്ച് ആർ.ടി.എ ട്രാഫിക് ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചത്.

മുഴുവൻ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പുവരുത്തുകയെന്ന ഭരണാധികാരികളുടെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ഗതാഗത സുരക്ഷ വർധിപ്പിക്കുകയെന്നതാണ് കാമ്പയിനിന്റെ പ്രാഥമിക ലക്ഷ്യം.

അമിത ഭാരമുള്ള വസ്‌തുക്കൾ കയറ്റുന്നതുവഴി ചരക്കുകൾ റോഡുകളിലേക്ക് വീഴുക, മറ്റ് ഡ്രൈവറുടെ ജീ വൻ അപകടത്തിലാക്കൽ, റോഡുകളുടെ ഗുണനിലവാരത്തെ അപകടപ്പെടുത്തൽ എന്നിവയെ കുറിച്ച് കാ മ്പയിനിലൂടെ ഡ്രൈവർമാർക്ക് ആർ.ടി.എ ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി.

ശരിയായ ലൈസൻസില്ലാതെ അപകടകരവും തീപിടിക്കുന്നതുമായ വസ്‌തുക്കൾ കൊണ്ടുപോകരുതെന്ന മുന്നറിയിപ്പ് നൽകിയതായും ആർ.ടി.എ പൊതുഗതാഗത ഏജൻസിയുടെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡയറക്‌ടർ സുൽത്താൻ അൽ അക്രഫ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!