ദുബായിലെ റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി E311-ൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ട്രാഫിക് മെച്ചപ്പെടുത്തലുകൾ പൂർത്തിയാക്കി ഇപ്പോൾ യാത്രാ സമയം പകുതിയിലധികം വെട്ടിക്കുറച്ചിട്ടുണ്ട്.
നേരത്തെ ഗതാഗതക്കുരുക്കിന് കാരണമായ റബത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് 55 റോഡ് വീതികൂട്ടിയതോടെ മിർദിഫ് സിറ്റി സെൻ്ററിന് സമീപമുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലൂടെയുള്ള യാത്ര സുഗമമാക്കിയതായി ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. എക്സിറ്റ് 55 റോഡ് ഇപ്പോൾ 600 മീറ്ററായാണ് വികസിപ്പിച്ചിരിക്കുന്നത്.
വീതി കൂട്ടിയതോടെ ഈ റോഡിൽ 3,000 വാഹനങ്ങളിൽ നിന്ന് മണിക്കൂറിൽ 4,500 വാഹനങ്ങളായി ഉയർന്നു. ഇത് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് റബാത്ത് സ്ട്രീറ്റിലേക്കുള്ള ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള യാത്രാ സമയം 10 മിനിറ്റിൽ നിന്ന് 4 മിനിറ്റായി വെട്ടിക്കുറച്ചുവെന്നും യാത്രാ സമയം 60% കുറയുമെന്നും അതോറിറ്റി അറിയിച്ചു.