നേപ്പാളില്‍ വിമാനം തകര്‍ന്നുവീണ്‌ 18 പേർ മരിച്ചു : പൈലറ്റ് മാത്രം രക്ഷപ്പെട്ടു

18 killed in plane crash in Nepal- only pilot survives

നേപ്പാളില്‍ വിമാനം തകര്‍ന്നുവീണു. കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നുവീഴുകയായിരുന്നു. ബുധനാഴ്ച രാവിലെ 11 മണിക്കായിരുന്നു അപകടം. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് തകർന്നത്. പോഖ്റയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ ജീവനക്കാരടക്കം 19 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം തകർന്ന സ്ഥലത്ത് നിന്ന് 18 മൃതദേഹങ്ങൾ കണ്ടെടുത്തതായാണ് ലഭിക്കുന്ന വിവരം.

വിമാനത്തിൻ്റെ പൈലറ്റ് 37 കാരനായ മനീഷ് ഷാക്യയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി. എയർലൈനിലെ സാങ്കേതിക ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് ടിഐഎയിലെ ഇൻഫർമേഷൻ ഓഫീസർ ഗ്യാനേന്ദ്ര ഭുൽ ഹിമാലയനോട് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!