യുഎഇയിൽ മാനവ വിഭവ ശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട പിഴകൾ ഇപ്പോൾ മാസത്തവണകളായി അടയ്ക്കാനാകുമെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം Mohre അറിയിച്ചു. 5 ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശമുള്ള ഉപഭോക്താക്കൾക്കാണ് പിഴകൾ മാസത്തവണകളായി അടയ്ക്കാനാകുക.
അബുദാബി കൊമേഴ്‌സ്യൽ ബാങ്കിൽ ഏറ്റവും കുറഞ്ഞ തവണയായി 1,000 ദിർഹവും, കൊമേഴ്‌സ്യൽ ബാങ്ക് ഇൻ്റർനാഷണലിൽ ഏറ്റവും കുറഞ്ഞ തവണയായി 500 ദിർഹവും, കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ദുബായിൽ ഏറ്റവും കുറഞ്ഞ തവണയായി 500 ദിർഹവും, മഷ്‌റഖ് ബാങ്കിൽ ഏറ്റവും കുറഞ്ഞ തവണയായി 500 ദിർഹവും, റാക് ബാങ്കിൽ ഏറ്റവും കുറഞ്ഞ തവണയായി 500 ദിർഹവും അടയ്ക്കാനാകും.