ദുബായിലെ ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പുതിയ ‘സൈലൻ്റ് റഡാറുകൾ സ്ഥാപിക്കുമെന്ന് ദുബായ് പോലീസ് അറിയിച്ചു.
സാധാരണ റഡാറുകൾ പോലെ ഫ്ലാഷ് ചെയ്യാത്തതിനാൽ ഈ ഉപകരണങ്ങളെ ‘സൈലൻ്റ്’ എന്നാണ് വിളിക്കുന്നത്. അമിതവേഗതയിലെ നിയമലംഘനങ്ങൾ മാത്രമല്ല, സീറ്റ് ബെൽറ്റ് ധരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങിയ ശരിയായ സുരക്ഷാ സമ്പ്രദായങ്ങൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുന്നതിനും നിയമലംഘനങ്ങൾ കൂടുതൽ കണ്ടെത്താനുമാണ് ഇവ ലക്ഷ്യമിടുന്നതെന്ന് ദുബായ് പോലീസ് പറഞ്ഞു. എന്നാൽ സൈലൻ്റ് റഡാറുകൾ എപ്പോൾ സ്ഥാപിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
ഒരാൾ താമസിക്കുന്ന ചുറ്റുപാടുകളിൽ നിയമലംഘനങ്ങൾ നടത്തി വാഹനമോടിച്ചാലും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.
എന്നാൽ ഇത്തരത്തിൽ ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘന പിഴകൾ ഇഷ്യൂ ചെയ്യുന്നതിനുമുമ്പ് എല്ലായ്പ്പോഴും രണ്ടുതവണ പരിശോധിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.