റാസൽ ഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളി യുവതിയുടെ മൃതദേഹം സംസ്‌കരിച്ചു.

The body of a Malayali woman who died after falling from a building in Ras Al Khaimah was buried in Ras al Khaimah's crematorium.

റാസൽ ഖൈമയിൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച മലയാളി യുവതിയുടെ മൃതദേഹം റാസൽഖൈമ ശ്‌മശാനത്തിൽ സംസ്‌കരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനൻ (28) ആണ് റാക് മാളിന് മുൻവശത്തെ 15 നില കെട്ടിടത്തിൻ്റെ 9-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച ഉച്ചയ്ക്കായിരുന്നു സംഭവം.

റാസൽഖൈമ ജസീറയിലെ ഹോട്ടലിൽ ജീവനക്കാരിയായിരുന്നു.ജീവനൊടുക്കിയതാകാമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 44 വർഷമായി റാസൽഖൈമയിൽ താമസിക്കുന്ന കുടുംബത്തിലെ അഞ്ച് മക്കളിലൊരാളാണ് ഗൗരി. മൂന്ന് സഹോദരിമാരും ഒരു സഹോദരനും റാസൽഖൈമയിൽ ജോലി ചെയ്യുന്നുണ്ട്. പിതാവ് മധുസൂദനൻ കൊല്ലം സ്വദേശിയും മാതാവ് രോഹിണി ശ്രീലങ്കൻ സ്വദേശിനിയുമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!