ആഗോള കലാസൃഷ്ടികളുടെ വേദിയാകാനൊരുങ്ങി കൊച്ചി ; അന്താരാഷ്ട്ര എക്സിബിഷൻ ഇന്തോ അറബ് സംസ്കാര വൈവിധ്യത്തിന്റെ പ്രദർശനം ജൂലൈ 26 മുതൽ

Kochi is about to become the stage of global works of art; International Exhibition of Indo-Arab Cultural Diversity from July 26

ലോകോത്തര ചിത്രകാരൻ‌മാരുടെ പാനൽ ചർച്ചയും കലാസൃഷ്ടികളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട് ; ദർബാർ ഹാളിൽ വെള്ളിയാഴ്ച എക്സിബിഷന് തുടക്കമാകും

ഷഫീന യൂസഫലിയുടെ റിസ്ഖ് ആർട്ട് ഇനീഷേറ്റീവിൻറെ നേതൃത്വത്തിൽ കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക വകുപ്പും ചേർന്നാണ് എക്സ്ബിഷൻ നടത്തുന്നത്

കൊച്ചി : കലാസൃഷ്ടികളുടെ മികവിന് ആഗോളവേദിയൊരുക്കി ദർബാർ ഹാളിൽ വെള്ളിയാഴ്ച അന്താരാഷ്ട്ര ആർട്ട് എക്സ്ബിഷന് തുടക്കമാകുന്നു. കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാരുടെ ഉന്നമത്തിനായി തുടക്കംകുറിച്ച റിസ്ഖ് ആർട്ട് ഇനീഷേറ്റീവിന്റെ നേതൃത്വത്തിലാണ് എക്സിബിഷൻ. അന്താരാഷ്ട്ര കലാസൃഷ്ടികളുടെ പ്രദർശനത്തിനൊപ്പം കേരളത്തിലെയും യുഎഇയിലെ കലാകാരൻമാരുടെ മികച്ച സൃഷ്ടികളും പ്രദർശനത്തിലുണ്ടാവും. കേരള ലളിത കലാ അക്കാദമിയും അബുദാബി സാംസ്കാരിക-ടൂറിസം വകുപ്പുമായി സഹകരിച്ചാണ് എക്സിബിഷൻ‌. ഇന്തോ അറബ് സാംസ്കാരിക വൈവിധ്യത്തിന്റെ സംഗമവേദികൂടിയാകും പ്രദർശനം.

രാവിലെ 10.30 ന് വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് പ്രദർശനം ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വീഡിയോ സന്ദേശത്തിലൂടെ ചടങ്ങിൽ ഭാഗമാകും. എറണാകുളം എംഎൽഎ ടി ജെ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, റിസ്ഖ് ആർട്ട് ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ഡയറക്ടർ ഷഫീന യൂസഫ് അലി, ക്രിയേറ്റീവ് ഡയറക്ടർ മീന വാരി, അബുദാബി ആർട്ട് ഡയറക്ടർ ദിയാല നസീബ്, കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ എന്നിവർ പങ്കെടുക്കും.

മുൻനിര അന്താരാഷ്ട്ര ചിത്രകാരൻമാർ എക്സിബിഷനിലെത്തും. പുതിയ കലാകാരൻമാർക്ക് ഇവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്താനും പാനൽ ചർച്ചകളുടെ ഭാഗമാകാനും അവസരമുണ്ട്. സമകാലിക അറബ് ആർട്ടുകൾ കൊണ്ട് ശ്രദ്ധേയരായ ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സുകളുടെ (BEA) സൃഷ്ടികൾ പ്രദർശിപ്പിക്കും. ഹാഷൽ അൽ ലംകി, അൽമഹാ ജറള, സാമോ ഷെലാബി, ലത്തീഫ സയീദ് തുടങ്ങിയ അറബ് കലാകാരൻമാരുടെ സൃഷ്ടികളാണ് പ്രദർശിപ്പിക്കുക.

വെനീസ്, ഇറ്റലി എന്നിവടങ്ങളിലെ പ്രദർശത്തിന് പിന്നാലെയാണ് ബിയോണ്ട് എമേർജിങ്ങ് ആർട്ടിസിറ്റ്സ് കൊച്ചിയിൽ പ്രദർശനത്തിനെത്തുന്നത്. പ്രശസ്ത യുഎഇ കലാകാരനായ ഹാഷൽ അൽ ലംകി, ഡോ വെനീറ്റിയ പോർട്ടർ അടക്കം സാന്നിദ്ധ്യം വഹിച്ചിട്ടുള്ള ഗെറ്റ് വേ അന്തരാഷ്ട്ര എക്സബിബിഷനിലെ കലാകാരൻമാരും കൊച്ചിയിലെത്തും.

ഇന്തോ അറബ് സാംസ്കാരിക കൈമാറ്റത്തിന്റെ വേദികൂടിയായി മാറും എക്സിബിഷനെന്നും കേരളത്തിലെയും അറബ് നാടുകളിലെയും കലാകാരൻമാർക്ക് വലിയ പിന്തുണ നൽകുന്നത് കൂടിയാകും പ്രദർശനമെന്നും റിസ്ക് ഇനീഷേറ്റീവ് ഫൗണ്ടർ കൂടിയായ ഷഫീന് യൂസഫലി അഭിപ്രായപ്പെട്ടു. കേരളത്തിലെയും പശ്ചിമേഷ്യയിൽ നിന്നടക്കമുള്ള കലാകാരൻമാർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലനവും റിസ്ക് ആർട്ട് ഇനീഷേറ്റീവ് നൽകിവരുന്നുണ്ട്. കേരളത്തിലെ കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്നതായി ഫെലോഷിപ്പുകളും കേരളത്തിലെ കലാകാരൻമാരുടെ സൃഷ്ടികൾ അബുദാബിയിൽ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയും ഒരുക്കുന്നുണ്ട്. സാംസ്കാരിക മേന്മയും വൈവിധ്യം ആഗോള വേദിയിൽ പ്രദർശിപ്പിച്ച് കലാകാരൻമാർക്ക് കൈത്താങ്ങാകുയാണ് റിസ്ക് ആർട്ട് ഇനീഷേറ്റീവ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!