Search
Close this search box.

ദൈദിലെ തീപിടിത്തം : കത്തി നശിച്ച കടകളുടെ ഉടമകൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

Fire in Daid- Sharjah ruler announced emergency assistance to the owners of burnt shops

ഇന്ന് ജൂലൈ 25 വ്യാഴാഴ്ച്ച പുലർച്ചെ ഷാർജയിലെ ദൈദിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച കടകളുടെ ഉടമകൾക്ക് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അടിയന്തര സഹായം പ്രഖ്യാപിച്ചു.

കത്തി നശിച്ച കടകളുടെ ഉടമകൾക്ക് ഫർണിച്ചർ, ഷെൽഫുകൾ, എയർ കണ്ടീഷനിംഗ് എന്നിവ സജ്ജീകരിച്ച കടകൾ മൂന്ന് ദിവസത്തിനകം ഒരുക്കണമെന്നും ഷാർജ ഭരണാധികാരി ഉത്തരവിട്ടു. നാശനഷ്ടമുണ്ടായ കടയുടമകൾക്ക് പുതിയ മാർക്കറ്റിൽ പുതിയ കടകൾ നൽകി നഷ്ടപരിഹാരം നൽകാനും അവരുടെ നഷ്ടത്തിന് സാമ്പത്തിക നഷ്ടപരിഹാരം നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.

ദൈദിൽ ഒരു സ്ഥിരം മാർക്കറ്റ് പൂർത്തീകരിക്കുന്ന പദ്ധതിയും ഷാർജ ഭരണാധികാരി ആരംഭിച്ചിട്ടുണ്ട്. പുതുതായി നിർമ്മിച്ച ഈ സമുച്ചയത്തിൽ 60-ലധികം വാണിജ്യ കടകൾ കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ചതാണ്.

ഇന്നത്തെ തീപിടിത്തത്തിൻ്റെ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണത്തിനായി സ്ഥലം ഫോറൻസിക് ലബോറട്ടറിക്ക് കൈമാറിയിരിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!