മുംബൈയിൽ ഇന്ന് ജൂലൈ 25 വ്യാഴാഴ്ച കനത്ത മഴ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് യുഎഇ – മുംബൈ സെക്ടറിലെ വിമാനസർവീസുകളിൽ കാലതാമസം പ്രതീക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മുംബൈയിലേക്കും തിരിച്ചുമുള്ള ഞങ്ങളുടെ വിമാനങ്ങൾ നിലവിൽ സാധാരണ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും, കനത്ത മഴ കാരണം ബാധിത പ്രദേശങ്ങളിൽ നിന്ന് പുറപ്പെടുന്ന ഫ്ലൈറ്റുകൾക്ക് കാലാവസ്ഥയുമായി ബന്ധപ്പെട്ട ചില കാലതാമസം ഞങ്ങൾ നേരിടുന്നുവെന്ന് എത്തിഹാദ് എയർവേയ്സ് വക്താവ് പറഞ്ഞു.
ഏറ്റവും പുതിയ വിവരങ്ങൾക്കായി ഞങ്ങളുടെ വെബ്സൈറ്റിലോ മൊബൈൽ ആപ്പിലോ അവരുടെ ഫ്ലൈറ്റുകളുടെ സ്റ്റാറ്റസ് പരിശോധിക്കാനും യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.






