യുഎഇയിലെ പല പ്രദേശങ്ങളിലും ഇന്ന് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് യുഎഇയുടെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM ) അറിയിച്ചു.
മണിക്കൂറിൽ 10-25 കി.മീ മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ചില പ്രദേശങ്ങളിൽ പൊടിപടലങ്ങൾ പ്രതീക്ഷിക്കാം
ഇന്ന് അബുദാബിയിൽ 48 ഡിഗ്രി സെൽഷ്യസിനും ദുബായിൽ 42 ഡിഗ്രി സെൽഷ്യസിനും മുകളിൽ താപനില ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശനിയാഴ്ച പുലർച്ചെ വരെ രാത്രി ഹ്യുമിഡിറ്റി ഉണ്ടായിരിക്കും.






