അബുദാബിയിലെ ഹസ്സ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലും, മുബാറക് ബിൻ മുഹമ്മദ് സ്ട്രീറ്റിലും ഇന്ന് ജൂലൈ 26 വെള്ളിയാഴ്ച രാത്രി 11 മണി മുതൽ ജൂലൈ 29 തിങ്കളാഴ്ച പുലർച്ചെ 5 മണി വരെ റോഡുകൾ ഭാഗികമായി അടച്ചിടുമെന്ന് ബന്ധപ്പെട്ട അതോറിറ്റി അറിയിച്ചു.
ഹസ്സ ബിൻ സായിദ് ദി ഫസ്റ്റ് സ്ട്രീറ്റിലും മുബാറക് ബിൻ മുഹമ്മദ് സ്ട്രീറ്റിലും റോഡുകൾ ജൂലൈ 26 മുതൽ ജൂലൈ 29 വരെ ഭാഗികമായി അടച്ചിടുമ്പോൾ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ റോഡ് ജൂലൈ 27 മുതലാണ് ഭാഗികമായി അടച്ചിടുക.
താഴെ ചുവപ്പ് നിറത്തിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന പാതകളാണ് അടച്ചിടുക, അതേസമയം പച്ചയിൽ ഹൈലൈറ്റ് ചെയ്‌തിരിക്കുന്ന റോഡുകൾ സാധാരണ പോലെ പ്രവർത്തിക്കും.