സന്ദർശനവിസയിൽ ദുബായിലെത്തിയ വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്ദുള്ളയുടെയും സഫിയയുടേയും മകൻ അഫ്നാസ് ഇന്നലെ ജൂലൈ 26 ന് വൈകീട്ട് 4 മണിക്ക് ദുബായിലെ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു. 39 വയസ്സായിരുന്നു ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. ഇന്നലത്തെ രാത്രിയിലുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു അഫ്നാസ്.
ഭാര്യയും രണ്ട് മക്കളുമുണ്ട്. ഭാര്യ പേരാമ്പ്രയിലെ നേരമ്പാട്ടിൽ ഇമ്പിച്ചി ആലിഹാജിയുടെ മകൾ അശിദത്ത്, മക്കൾ ഹയിറ,ഹൈറിക്ക്. സഹോദരി തസ്നിമ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകീട്ടുള്ള വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് നാട്ടുകാരും കെഎംസിസി പ്രവർത്തകരും.