ദുബായിൽ റോഡുകളിൽ ടോൾ പിരിക്കുന്നതിന് രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറോ ടെ സ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.
അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും ഷെയ്ഖ് സായിദ് റോഡിലെ അ ൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മുൽശീഫ് സ്ട്രീറ്റിനുമിടയിലെ അൽ സഫ സൗത്തിലുമാണ് പുതിയ ‘സാലിക്’ ഗേറ്റുകൾ സ്ഥാപിക്കുക.
ഈ വർഷം ജനുവരിയിൽ പുതിയ ഗേറ്റുകൾ സ്ഥാപിക്കുമെന്ന് ടോൾ ഗേറ്റ് ഓപറേറ്റർ കമ്പനിയായ ‘സാലിക്’ അറിയിച്ചിരുന്നു. പുതിയ ഗേറ്റുകൾ വരുന്നതോടെ പ്രധാന റൂട്ടുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ചി ലത് ബദൽ റൂട്ടുകൾ ഉപയോഗിക്കുകയും, ഇതുവഴി റോഡിൽ തിരക്ക് കുറയുമെന്നുമാണ് അധികൃതർ പ്ര തീക്ഷിക്കുന്നത്.