ദുബായിൽ റോഡിൽ വാഹനവുമായി അഭ്യാസപ്രകടനം നടത്തിയ വീഡിയോ വൈറലായതിനെത്തുടർന്ന് യുവ ഡ്രൈവറെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. അഭ്യാസപ്രകടനം നടത്തിയ വാഹനം പോലീസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. വാഹനം തിരിച്ചെടുക്കണമെങ്കിൽ ഇനി 50,000 ദിർഹം നൽകേണ്ടിവരും.
വാഹനമോടിക്കുന്നയാളെ ഉടൻ തിരിച്ചറിഞ്ഞ് സമൻസ് അയച്ചതായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ട്രാഫിക് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു. സ്റ്റണ്ട് പോലുള്ള കുസൃതികൾ നടത്തിയതായി ഡ്രൈവർ സമ്മതിച്ചിട്ടുണ്ട്.