ദുബായ് നിവാസികൾക്ക് സൗജന്യ നീന്തൽ പരിശീലനം ലഭിക്കാൻ ഒരവസരമുണ്ട്. എല്ലാ വാരാന്ത്യത്തിലും, രാവിലെ 7 മുതൽ 8 വരെ, നീന്തലിൻ്റെ അടിസ്ഥാനകാര്യങ്ങൾ പഠിക്കാൻ ലാ മെർ സൗത്തിനടുത്തുള്ള ജുമൈറ 1 പബ്ലിക് ബീച്ചിലേക്ക് പോകാവുന്നതാണ്, എന്നാൽ സൗജന്യ സെഷനു പകരമായി അവർ സ്വമേധയാ ബീച്ച് വൃത്തിയാക്കലിലും പങ്കെടുക്കേണ്ടിവരും.
രണ്ട് വർഷം മുമ്പ് ജുമൈറയിലെ ആംഫിബിയസ് സ്വിം സ്‌കൂളിൻ്റെ സ്ഥാപകനും സിഇഒയുമായ ഫിലിപ്പിനോ പ്രവാസി ബിംബോ കാലിറ്റിസാണ് ഈ സംരംഭം ആരംഭിച്ചത്. ഒരു മണിക്കൂറാണ് സൗജന്യ നീന്തൽ പഠനം ലഭിക്കുക. തുടർന്ന് 15 മിനിറ്റ് ബീച്ച് അപ്പ് ചെയ്യുകയും വേണം. ഇതിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല.
കഴിഞ്ഞ വർഷം ഈ സംരംഭത്തിൽ 100-ലധികം പേർ പങ്കെടുത്തിരുന്നു. ഇപ്പോൾ, അവരിൽ പകുതിയും പിയർ ഇൻസ്ട്രക്ടർമാരായി മാറിയിരിക്കുന്നുവെന്നും ബിംബോ കാലിറ്റിസ് പറഞ്ഞു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു തുടക്കക്കാരന് അടിസ്ഥാന ഫ്രീസ്റ്റൈൽ നീന്തൽ പഠിക്കാൻ കഴിയുമെന്ന് കാലിറ്റിസ് ഉറപ്പുനൽകുന്നുണ്ട്. ആംഫിബിയസ് സ്വിം സ്കൂൾ എന്ന് ആണ് സ്ഥാപനത്തിന്റെ പേര്, സോഷ്യൽ മീഡിയ അല്ലെങ്കിൽ വെബ്‌സൈറ്റ് വഴിയും അദ്ദേഹത്തെ ബന്ധപ്പെടാവുന്നതാണ്. ജുമൈറ 1 പബ്ലിക് ബീച്ച്, ലാ മെർ സൗത്തിന് സമീപം ശനിയും ഞായറും രാവിലെ 7 മുതൽ 8 വരെയാണ് സൗജന്യ നീന്തൽ പരിശീലനമുണ്ടാകുക.