മാൾ ഓഫ് എമിറേറ്റ്സിന് ചുറ്റുമുള്ള പ്രധാന സ്ഥലങ്ങളിൽ 165 മില്യൺ ദിർഹത്തിന്റെ വികസനങ്ങൾ പ്രഖ്യാപിച്ച് RTA

RTA announces Dh165m worth of developments at prime locations around Mall of the Emirates

മാജിദ് അൽ ഫുത്തൈം ഗ്രൂപ്പുമായി ഏകോപിപ്പിച്ച്, മാൾ ഓഫ് എമിറേറ്റ്‌സിൻ്റെയും ചുറ്റുമുള്ള സ്ട്രീറ്റുകളുടെയും ഇൻ്റർസെക്‌ഷനുകളുടെയും പ്രവേശന കവാടങ്ങൾ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള കരാർ നൽകിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA ) അറിയിച്ചു. ഏകദേശം 165 മില്യൺ ദിർഹം ചെലവ് വരുന്ന പദ്ധതിയിൽ കാൽനട, സൈക്ലിംഗ് പാതകളുടെ മെച്ചപ്പെടുത്തലും ഉൾപ്പെടും.

അ​ബുദാ​ബി, ജ​ബ​ൽ അ​ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ മാ​ൾ ഓഫ് എ​മി​റേ​റ്റ്​​സി​ന്‍റെ പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ലേ​ക്ക്​​ നേ​രി​ട്ട്​ പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​ന്ന രീ​തി​യിൾ പു​തി​യ പാ​ലവും നിർമ്മിക്കുമെന്ന് ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

നഗരവികസനത്തിനും ജനസംഖ്യാ വർധനയ്ക്കും അനുസൃതമായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുന്നതിന് വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരമാണ് ഈ നവീകരണം. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ

ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ തുടർനടപടിക്ക് കീഴിൽ വരുന്ന ഈ പദ്ധതി, നഗരവികസനത്തിനും ജനസംഖ്യാ വർധനയ്ക്കും അനുസൃതമായി റോഡ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുന്നതിന് വൈസ് പ്രസിഡൻ്റും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശത്തിന് അനുസൃതമായാണ് വരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!