യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് 40 കി.മീ വേഗതയിൽ കാറ്റ് വീശാൻ സാധ്യത : യെല്ലോ അലർട്ട് പ്രഖ്യാപിച്ച് NCM

Wind speed of 40 km is likely in some parts of UAE today- NCM announces yellow alert

യുഎഇയിലെ ചിലയിടങ്ങളിൽ ഇന്ന് 40 കി.മീ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി.

പ്രക്ഷുബ്ധമായ കടലും , വടക്കുപടിഞ്ഞാറൻ ദിശയിൽ 40 കിലോമീറ്റർ വേഗതയിൽ പുതിയ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ NCM ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കടലിൽ ചിലപ്പോൾ 7 അടി ഉയരത്തിൽ തിരമാല ഉയരുമെന്നും NCM അറിയിച്ചു.

ഇന്നലെ രാവിലെ 7 മണി മുതൽ പ്രഖ്യാപിച്ച യെല്ലോ അലർട്ട് ഇന്ന് വൈകിട്ട് 7 മണി വരെ നീണ്ടുനിൽക്കും . ഔട്ട്ഡോർ ആക്ടിവിറ്റികളിൽ പങ്കെടുക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നാണ് യെല്ലോ അലേർട്ട് അർത്ഥമാക്കുന്നത്‌

ഇന്ന് അബുദാബിയിൽ 31 ഡിഗ്രി സെൽഷ്യസിനും 41 ഡിഗ്രി സെൽഷ്യസിനും ദുബായിൽ 31 ഡിഗ്രി സെൽഷ്യസിനും 40 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. ആന്തരിക പ്രദേശങ്ങളിലും പർവതങ്ങളിലും ഈർപ്പം 10 ശതമാനം വരെ താഴ്ന്നേക്കാം, തീരപ്രദേശങ്ങളിലും ദ്വീപുകളിലും 80 ശതമാനത്തിൽ ഈർപ്പം എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!