റോഡിൽ മലക്കം മറിഞ്ഞ് മിനി വാൻ : ടയർ പൊട്ടിത്തെറിച്ചുണ്ടായ 2 വാഹനാപകടങ്ങളുടെ വീഡിയോ പുറത്ത് വിട്ട് അബുദാബി പോലീസ്

Mini van overturned on the road- Abu Dhabi police released video of 2 car accidents in which tires burst

റോഡിൽ ടയർ പൊട്ടിത്തെറിച്ച്‌ മലക്കം മറിഞ്ഞ മിനി വാനും, ടയർ പൊട്ടിത്തെറിച്ച്‌ റോഡിന്റെ ഇടത്തേക്ക് ഗതിമാറിപ്പോയ ട്രക്കും ഉൾപ്പെടുന്ന 2 ഭീകര വാഹനാപകടങ്ങളുടെ വീഡിയോ അബുദാബി പോലീസ് ഇന്ന് തിങ്കളാഴ്ച പുറത്ത് വിട്ടു.

പോലീസ് പങ്കുവെച്ച 45 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിലെ ആദ്യത്തെ 20 സെക്കൻ്റിനുള്ളിൽ, ഒരു മിനി വാൻ അതിവേഗ പാതയിലൂടെ പോകുമ്പോൾ പെട്ടെന്ന് ടയറുകൾ പൊട്ടി, വാഹനം തെന്നിമാറി പിന്നെ ഇടത്തെ ലൈനിലേക്ക് തെറിച്ചു മാറി ഡ്രൈവർ വാഹനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും പല തവണ മറിഞ്ഞ് വലത് പാതയിലെ ബാരിയറിലേക്ക് ഇടിച്ചു നിൽക്കുന്നതും കാണാം.

രണ്ടാമത്തെ ക്ലിപ്പിൽ, 21-സെക്കൻഡിൽ ആരംഭിക്കുന്ന ഒരു മിനി ട്രക്ക്, ടയറുകൾ പെട്ടെന്ന് പൊട്ടിത്തെറിച്ചപ്പോൾ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഒന്നിലധികം പാതകളിലൂടെ കടന്നുപോകുകയും ഒടുവിൽ ബാരിയറിൽ ഇടിക്കുന്നതും കാണാം.

ഡ്രൈവർമാരോട് ടയറുകൾ പരിശോധിച്ച് വലിയ ഗതാഗത അപകടങ്ങൾക്ക് കാരണമാകുന്ന കേടുപാടുകളോ വിള്ളലുകളോ ഇല്ലെന്ന് ഉറപ്പാക്കണമെന്നും അബുദാബി പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേടായ ടയറുകൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും ഒരാഴ്ചത്തെ വാഹനം കണ്ടുകെട്ടലും ലഭിക്കാവുന്ന കുറ്റമാണെന്നും പോലീസ് വ്യക്തമാക്കി.

യുഎഇയിലെ റോഡപകടങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് വാഹനമോടിക്കുന്നവരുടെ മോശം പെരുമാറ്റം കാരണമാണെന്നും, മരണങ്ങൾ 3 ശതമാനം വർധിച്ചതായി സമീപകാല റിപ്പോർട്ടുകളും പറയുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!