യുഎഇയിൽ ഇന്ന് പൊടികാറ്റുണ്ടാകുമെന്നും കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ വകുപ്പ് ഇന്ന് രണ്ട് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊടി, മണൽ, കാറ്റ് എന്നിവയെ കുറിച്ചുള്ള മുന്നറിയിപ്പും, ചില വടക്കൻ, കിഴക്കൻ പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത 3000 മീറ്ററിൽ താഴെയായി കുറയുന്നതിനെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇന്ന് രാത്രി 8.15 മുതൽ രാത്രി 8 വരെയാണ് ജാഗ്രതാ നിർദേശം.
ഇന്ന് രാവിലെ 8.15 മുതൽ രാത്രി 9 വരെ ഒമാൻ കടലിൽ മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കടൽ തീരത്ത് 6 അടി വരെ കടൽ പ്രക്ഷുബ്ധമാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് കിഴക്ക് ദിശയിൽ, സംവഹന മേഘങ്ങൾ ഉണ്ടാകുമെന്നതിനാൽ മഴയ്ക്കും സാധ്യതയുണ്ട്.