യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ ഇന്ന് രാത്രിയിലും നാളെ രാവിലെയും ഈർപ്പം അനുഭവപ്പെടും. ഈർപ്പം പർവതങ്ങളിൽ 15 ശതമാനം വരെയും തീരപ്രദേശങ്ങളിലും ദ്വീപുകളിലും 90 ശതമാനം വരെയും ഉയരാം.
ഇന്ന് പലയിടങ്ങളും നേരിയതോ മിതമായതോ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ദുബായിൽ താപനില 33 ഡിഗ്രി സെൽഷ്യസിനും 44 ഡിഗ്രി സെൽഷ്യസിനും ഇടയിലും അബുദാബിയിൽ 32 ഡിഗ്രി സെൽഷ്യസിനും 45 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.