വിമാനത്താവള പ്രവേശന/ചെക്ക്-ഇൻ നടപടികൾ നിലവിലുള്ള പ്രക്രിയ പോലെത്തന്നെ തുടരുമെന്ന് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (CIAL ) അറിയിച്ചു.
ജൂലൈ 31 മുതൽ വിമാനത്താവള ടെർമിനലിലേക്കുള്ള പ്രവേശനത്തിന് ബാർകോഡ്/ചെക്ക്-ഇൻ, ഡിജിയാത്ര വിശദാംശങ്ങൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ടെന്ന് വാർത്ത പ്രചരിച്ചതിന് പിന്നാലെയാണ് CIAL ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആയാസരഹിതമായി വിമാനത്താവളടെർമിനലിനുള്ളിൽ പ്രവേശിക്കാനാണ് ഡിജിയാത്ര, വെബ് ചെക്ക്-ഇൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതെന്നും ഇത് സൗകര്യപ്രദമാണെന്നും നിർബന്ധമല്ലെന്നും കൊച്ചി വിമാനത്താവളം (CIAL ) ഇന്ന് ജൂലൈ 31 ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.