ദുബായിൽ ട്രാഫിക് ജാം കുറയ്ക്കാനും അടിയന്തര പ്രതികരണം വേഗത്തിലാക്കാനും ദുബായ് പോലീസിനെ ഡ്രോണുകൾ സഹായിക്കുന്നുണ്ട്.
ഡ്രോൺ ബോക്സ്’ എന്ന് വിളിക്കപ്പെടുന്ന ഈ നൂതന സംവിധാനങ്ങൾ കമാൻഡ് സെൻ്ററിന് നിർണായക വിവരങ്ങൾ നൽകിക്കൊണ്ട് അപകട സ്ഥലങ്ങളിലേക്കുള്ള ആക്സസ് വേഗത്തിലാക്കാനും ട്രാഫിക്ക് കുറയ്ക്കാനും ക്രിമിനൽ പ്രതികരണ സമയം കുറയ്ക്കാനുമുള്ള കഴിവ് അതോറിറ്റിക്ക് നൽകും.
ദുബായിലെ സ്ട്രീറ്റുകളിലും, പ്രദേശങ്ങളിലും നിലവിലുള്ള സുരക്ഷാ, ട്രാഫിക് പട്രോളിംഗുകളുടെ ഫീൽഡ് ഓപ്പറേഷനുകളിലെ പങ്കാളിത്തം, രക്ഷാപ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ബാഹ്യ മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾ, പ്രതിസന്ധി, ദുരന്തനിവാരണം, മുൻകരുതൽ കണ്ടെത്തൽ എന്നിവ ഉൾപ്പെടെ വിവിധ സുരക്ഷാ, പോലീസ് പ്രവർത്തനങ്ങളെ ഈ ഡ്രോൺ സംവിധാനം പിന്തുണയ്ക്കുന്നുണ്ട്. അപകടസാധ്യതകൾ, ട്രാഫിക് ചലനം നിരീക്ഷിക്കൽ, കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററിന് ഡാറ്റയും വിവരങ്ങളും നൽകുകയും ചെയ്യുന്നു.
അടിയന്തര പ്രതികരണം വേഗത്തിലാക്കാനായി ദുബായിലെ പലയിടങ്ങളിലും ചിലപ്പോൾ ഡ്രോണുകൾ കണ്ടേക്കാമെന്നും ദുബായ് പോലീസ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
#News | Dubai Police's ‘Drone Box’ Revolutionises Emergency Response
Details:https://t.co/rRmjmVD8wu#YourSecurityOurHappiness#SmartSecureTogether pic.twitter.com/LqluElOkXV
— Dubai Policeشرطة دبي (@DubaiPoliceHQ) July 31, 2024