എത്തിഹാദ് എയർവേയ്സ് ഓഹരികൾ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യാജ പരസ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (SCA ഇന്ന് വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.
ഈ സാങ്കൽപ്പിക പരസ്യങ്ങൾ വിശ്വസിക്കരുതെന്ന് , SCA യും എത്തിഹാദ് എയർവേസും ഒരു ഉപദേശത്തിൽ നിക്ഷേപകരോട് പറഞ്ഞു. ഇത്തരം വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
.