യുഎഇയിൽ ഇന്ന് 2024 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ധനവിലകളിലെ വർദ്ധനവിനെത്തുടർന്ന് അജ്മാനിൽ ടാക്സി നിരക്ക് വർദ്ധിപ്പിച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഇതനുസരിച്ച് ടാക്സി നിരക്ക് ഓരോ കിലോമീറ്ററിനും 1.83 ദിർഹമായി അതോറിറ്റി നിശ്ചയിച്ചിട്ടുണ്ട്. ഓരോ കിലോമീറ്ററിനും കഴിഞ്ഞ ജുലൈ മാസത്തിൽ 1.82 ദിർഹമായിരുന്നു. ഓഗസ്റ്റ് മാസത്തിൽ ഒരു ഫിൽ അധികം നൽകേണ്ടി വരും. ജൂലൈയിലെ നിരക്കിനെ അപേക്ഷിച്ച് ഓഗസ്റ്റ് മാസത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ ലിറ്ററിന് 6 ഫിൽസ് വരെയാണ് വർദ്ധനവുണ്ടായത്.