ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ പുതിയ ബാഗേജ് സർവിസ് സെൻ്റർ തുറന്നു. യാത്രക്കാർക്ക് ലഗേജുകൾ സൂക്ഷിക്കാനും പിന്നീട് തിരിച്ചെടുക്കാനുമുള്ള സൗകര്യം ഇവിടെയുണ്ടാകും. ലഗേജുമായി ബന്ധപ്പെട്ട വിവരങ്ങളും ലഗേജ് ടാഗും നൽകിയാൽ നഷ്ടപ്പെട്ട ബാഗ് ഈ സെന്ററിലൂടെ വേഗത്തിൽ കണ്ടെത്താനാകും.
ബാഗേജുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമന്വയിപ്പിച്ചതാണ് കേന്ദ്രമെന്നും യാത്രക്കാർക്ക് എളുപ്പത്തിൽ ബാഗുകൾ സൂക്ഷിക്കാനും തിരിച്ചെടുക്കാനും ഇതിലൂടെ സാധിക്കുമെന്നും അധികൃതർ അറിയിച്ചു.
ഈ കേന്ദ്രം ദിവസത്തിൽ 24 മണിക്കൂറും ആഴ്ചയിൽ 7 ദിവസവും തുറന്നിരിക്കും, എക്സിറ്റ് രണ്ടിന് എതിർവശത്തുള്ള ബാഗേജ് റിക്ലെയിം ബെൽറ്റുകൾക്ക് സമീപം ഈ കേന്ദ്രം കാണാവുന്നതാണ്.
The baggage service centre at Terminal 2 is an absolute lifesaver for when you lose your luggage, receive a damaged bag or need an early drop-off so you can go explore the city! ✈️👜
Find it at Arrivals near the baggage reclaim belts or opposite Exit 2 📍@dnatatravel @flydubai pic.twitter.com/bSbmsztyci
— DXB (@DXB) August 1, 2024