വയനാട് രക്ഷാപ്രവർത്തനത്തിന്റെ 4 -ാം നാളായ ഇന്ന് ആഗസ്റ്റ് 2 ന് നാല് പേരെ ജീവനോടെ കണ്ടെത്തി. പടവെട്ടികുന്നിൽ നിന്നാണ് സൈന്യം ഈ നാല് പേരെ രക്ഷിച്ചത്. രക്ഷപ്പെടുത്തിയ ഒരു സ്ത്രീയുടെ കാലിൽ പരിക്കുണ്ട്. മറ്റ് 3 പേർക്കും ആരോഗ്യപ്രശ്നങ്ങളില്ല.
ഒരു വീട്ടിൽ കുടുങ്ങിയ നിലയിലാണ് നാല് പേരെ കണ്ടെത്തിയത്. ഹെലികോപ്റ്ററിൽ ആണ് ഇവരെ രക്ഷപ്പെടുത്തിയത്. ഉരുൾപൊട്ടലിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ല എന്ന് വിലയിരുത്തിയതിന് പിന്നാലെയാണ് ഈ ശുഭവാർത്ത വരുന്നത്.