വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. സങ്കീര്‍ണമായ ദുരന്ത മേഖലയിൽ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
ജോ ബൈഡനും ജിൽ ബൈഡനും കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരുടെ ദു:ഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു. ദുരിത കാലത്ത് ഇന്ത്യയിലെ ജനങ്ങളെ ചേര്‍ത്ത് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.