അബുദാബി പോലീസിൻ്റെ ജനറൽ കമാൻഡും ADNOC ഡിസ്ട്രിബ്യൂഷനും സംയുക്തമായി ചേർന്ന് വേനൽക്കാലത്ത് ചെറുവാഹനങ്ങൾക്കായി സൗജന്യ പരിശോധന സേവനം ആരംഭിച്ചിട്ടുണ്ട്.
ADNOC ഡിസ്ട്രിബ്യൂഷൻ്റെ സേവനകേന്ദ്രങ്ങളിലും വാഹന പരിശോധനാ കേന്ദ്രങ്ങളിലുമായി 12 സ്ഥലങ്ങളിലാണ് എഞ്ചിൻ ഓയിൽ, ബ്രേക്ക് ഫ്ലൂയിഡ്, കൂളൻ്റ്, എയർ ഫിൽട്ടറുകൾ എന്നിവയുടെ സൗജന്യ പരിശോധന സേവനങ്ങൾ ലഭ്യമാകുക.
വേനൽക്കാലത്ത് ഡ്രൈവർമാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.
https://twitter.com/ADPoliceHQ/status/1819256192008368308
.






