2024 ജനുവരി 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിൽ അബുദാബി വിമാനത്താവളത്തിലൂടെ 13,983,885 യാത്രക്കാർ യാത്ര ചെയ്തതായി അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. 2023-ൻ്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 33.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് (AUH) വഴി മാത്രം 13,726,550 യാത്രക്കാർ യാത്ര ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിമാനനീക്കത്തിൽ 24.3 ശതമാനത്തിന്റെ വളർച്ച കൈവരിച്ചതിലൂടെയാണ് ആകെ യാത്രികരുടെ എണ്ണത്തിലും വർധനവുണ്ടായത്. 2024ന്റെ ആദ്യ പകുതിയിൽ 84,286 വിമാനങ്ങളാണ് ഇവിടെനിന്ന് സർവിസ് നടത്തിയത്.