ദുബായ് മെട്രോയുടെ റെഡ് ലൈനിൽ സെന്റർ പോയിന്റ് മെട്രോ സ്റ്റേഷനിൽ നിന്നും എക്സ്പോ 2020, യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവർ ഇന്ന് 2024 ഓഗസ്റ്റ് 3 ശനിയാഴ്ച മുതൽ ജബൽ അലി സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാറിക്കയറേണ്ടതില്ലെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു.
സെന്റർ പോയിന്റ് മെട്രോ സ്റ്റേഷനിൽ നിന്നും എക്സ്പോ 2020 മെട്രോ സ്റ്റേഷനിലേക്കും യുഎഇ എക്സ്ചേഞ്ച് മെട്രോ സ്റ്റേഷനിലേക്കും ഇടവിട്ട് വെവ്വേറെ ട്രെയിനുകൾ നേരിട്ടുള്ള സർവീസുകൾ നടത്തുമെന്നും അതോറിറ്റി അറിയിച്ചു.
യാത്രക്കാർ ട്രെയിൻ കയറുന്നതിന് മുമ്പ് ഏത് ഭാഗത്തേക്കാണ് പോകുന്നതെന്ന് ഡിസ്പ്ലേ സ്ക്രീൻ നോക്കി ഉറപ്പുവരുത്തണമെന്നും അതോറിറ്റി അറിയിച്ചു.
To offer a better experience for #DubaiMetro commuters, #RTA announces separate trips towards Expo 2020 Metro Station and UAE Exchange Metro Station. Make sure to check display screens to ensure your safe arrival to your destination. The new service improvement will be in effect…
— RTA (@rta_dubai) August 2, 2024